രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ മോദി സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ്‌ ചേലേരി യൂണിറ്റ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി


ചേലേരി :- രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ മോദി സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ്‌ ചേലേരി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മോദിയുടെ കോലം കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി. യൂണിറ്റ് പ്രസിഡണ്ട് സുജിൽ ലാൽ അധ്യക്ഷത വഹിച്ച ചടങ്ങ് ചേലേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എൻ.വി പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു.

മുരളീധരൻ മാസ്റ്റർ, ടിന്റു സുനിൽ, എം.കെ സുകുമാരൻ , എ.പ്രകാശൻ, കലേഷ് , റൈജു, തുടങ്ങിയവർ പ്രസംഗിച്ചു. പ്രവീൺ, ദിപിൻ, അഭിനവ്, സാദിഖ് എടക്കൈ, നിതുൽ , അഖിൽ , രാജേഷ് ബാബു തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post Next Post