മയ്യിൽ:-കേരള സർക്കാർ സാംസ്കാരിക വകുപ്പും മയ്യിൽ ജനസംസ്കൃതിയും ചേർന്ന് സംഘടിപ്പിക്കുന്ന മയ്യിലിന്റെ സ്വന്തം ഉത്സവമായ അരങ്ങുത്സവത്തിന്റെ നാലാം ദിവസമായ വെള്ളിയാഴ്ച നഞ്ചിയമ്മയും സംഘവും അവതരിപ്പിക്കുന്ന ഗാനങ്ങളും ഗോത്രകലാരൂപങ്ങളും അരങ്ങിലെത്തും. സാംസ്കാരിക സമ്മേളനം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. സിനിമാ താരം സന്തോഷ് കീഴാറ്റൂർ, മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ, ശങ്കർ റായ് എന്നിവർ അതിഥികളായെത്തും.