മയ്യിൽ :- കയരളം നോർത്ത് എ.എൽ. പി സ്കൂൾ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സ്കൂൾ പിടിഎയാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. ജില്ലാ പഞ്ചായത്ത് അംഗം എൻ.വി ശ്രീജിനി, വാർഡ് മെമ്പർ എ. പി സുചിത്ര, തളിപ്പറമ്പ് തഹസിൽദാർ കെ.ചന്ദ്രശേഖരൻ, മയ്യിൽ പോലീസ് ഇൻസ്പെക്ടർ ടി. പി സുമേഷ്, മുസ്തഫ ഇംദാതി, പി. വി മോഹനൻ, എം.പി. എ റഹീം, കെ.സി ഗണേശൻ എന്നിവർ അതിഥികളായി.
ജനപങ്കാളിത്തം കൊണ്ട് പരിപാടി ഏറെ ശ്രദ്ധേയമായി.