മയ്യിൽ :- രാജ്യം കാക്കാനായി ജീവൻ ബലിയർപ്പിച്ച വീരയോദ്ധാക്കളുടെ സ്മരണയുമായി മയ്യിൽ ബസ് സ്റ്റാൻഡിന് സമീപം നിർമിച്ച യുദ്ധ സ്മാരകം ഏപ്രിൽ രണ്ടിന് രാവിലെ പത്തിന് ഡി എസ് സി കമാൻഡന്റ് കേണൽ ലോകേന്ദ്രസിങ് ഉദ്ഘാടനം ചെയ്യും. എക്സ് സർവീസ്മെൻ വെൽഫെയർ അസോസിയേഷൻ മയ്യിൽ യൂണിറ്റാണ് സ്മൃതി കുടീരം പണിതത്.
മയ്യിൽ പുതിയ തലമുറയിലെ വിദ്യാർഥികൾക്കും യുവാക്കൾക്കും സൈനിക ചരിത്രത്തെ കുറിച്ച് അറിയുന്നത് ലക്ഷ്യം വെച്ചാണ് യുദ്ധ സ്മാരകം രൂപകല്പന ചെയ്തിയിട്ടുള്ളതെന്ന് എക്സ് സർവീസ്മെൻ വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് ടി.വി രാധാകൃഷ്ണൻ നമ്പ്യാർ പറഞ്ഞു.