സ്നേഹഭവനത്തിന്റെ താക്കോൽ കൈമാറ്റം ഇന്ന്

 


പയ്യാവൂർ : സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഇരിക്കൂർ ലോക്കൽ അസോസിയേഷൻ ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിക്കും കുടുംബത്തിനുമായി നിർമിച്ചുനൽകിയ വീടിന്റെ താക്കോൽ കൈമാറ്റം ചൊവ്വാഴ്ച നടക്കും.

കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഷൻ 2021-26 കർമ്മപദ്ധതിയുടെ ഭാഗമായാണ് വീട് നിർമിച്ചുനൽകിയത്. രാവിലെ 11-ന് സ്കൗട്ട് സ്റ്റേറ്റ് ഓർഗനൈസിങ് കമ്മിഷണർ സി.പി. ബാബുരാജൻ താക്കോൽ കൈമാറും. ഇരിക്കൂർ ബ്ലോക്ക് പഞ്ചയത്ത് പ്രസിഡന്റ് റോബർട്ട് ജോർജ് ഗൃഹപ്രവേശനച്ചടങ്ങും നാഷണൽ ഡയറക്ടർ (അഡൾട്ട് റിസോഴ്സ്) ഡോ. കെ. സുകുമാര പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ് ഡി.ഇ.ഒ. എം.എം. രാജമ്മ മുഖ്യപ്രഭാഷണം നടത്തും. ഇരിക്കൂർ എ.ഇ.ഒ. ഗിരീഷ് മോഹൻ ഉപഹാരസമർപ്പണം നടത്തും.

Previous Post Next Post