മയ്യിൽ:-രാഹുൽ ഗാന്ധിക്കെതിരായ ഭരണകൂട ഭീകരതയിലും ബി.ജെ.പിസർക്കാരിന്റെ ജനാധിപത്യത്തോടുള്ള വെല്ലുവിളിയിലും പ്രതിഷേധിച്ചും രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മയ്യിൽ ടൗണിൽ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.പി. ശശിധരൻ , DCC സെക്റട്ടറി കെ.സി. ഗണേശൻ ,ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.പി.ചന്ദ്രൻ , KSSPA ജില്ലാ സെക്രട്ടറി കെ.സി.രാജൻ മാസ്റ്റർ, ന്യൂനപക്ഷ കോൺഗ്രസ് ജില്ലാ വൈ.പ്രസിഡന്റ് മാരായ സി.എച്ച് . മൊയ്തീൻ കുട്ടി, മജീദ് കടൂർ ,കർഷകർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.കെ.ബാലകൃഷ്ണൻ മണ്ഡലം കോൺഗ്രസ് സെക്രട്ടറി പ്രസാദ് . പി.പി.എന്നിവർ നേതൃത്ത്വം നൽകി.