പൂവത്തൂർ ചാത്തോത്ത് കടാങ്കോട്ട് മാക്കം ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് തുടക്കമായി


കൂടാളി :- പൂവത്തൂർ ചാത്തോത്ത് കടാങ്കോട്ട് മാക്കം ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് തുടക്കമായി.

ഇന്ന് മാർച്ച്‌ 23 വെള്ളിയാഴ്ച രാവിലെ മഹാഗണപതി ഹവനത്തിന് ശേഷം വീരചാമുണ്ഡി പൂജ, നവകം, പഞ്ചഗവ്യം, ഉച്ചപൂജ, കലശാഭിഷേകം.

വൈകുന്നേരം 4.30 ന് കേളികൊട്ട്, 4 മണിക്ക് ഭഗവതിതോറ്റം,7 മണിക്ക് അന്നദാനം എന്നിവ ഉണ്ടായിരിക്കും.

മാർച്ച് 25 ശനിയാഴ്ച പുലർച്ചെ 3 മണിക്ക് മായിലോന്റെ പുറപ്പാട്, 3.30 ന് ചാത്തുവിന്റെ അഭ്യാസ പ്രകടനം, 4 മണിക്ക് ചാത്തുവിന്റെ കോലം കെട്ടിയാടൽ, 5 മണിക്ക് മാക്കത്തിന്റെയും ചീരുവിന്റെയും ആട്ടവും എഴുന്നള്ളത്തും, പന്തം കൊളുത്തി കളിയാട്ടം ,7 മണിക്ക് ഭഗവതി ദർശനം, അനുഗ്രഹ പ്രാർത്ഥന, സമാപന കർമ്മങ്ങൾ എന്നിവ നടക്കും.

Previous Post Next Post