കൊളച്ചേരി:-കേരളവിഷന്റെ സൗജന്യ ഇന്റർനെറ്റ് പദ്ധതിയുടെ ഭാഗമായി കൊളച്ചേരി പഞ്ചായത്തിലെ 13-ാം വാർഡിലെ മുഴുവൻ വീടുകളിലും വൈഫൈ കണക്ഷൻ നൽകുന്നതിന്റെ ഔപചാരികമായ ഉദ്ഘാടനം ബഹുമാനപ്പെട്ട കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൾ മജീദ് അവർകൾ 2023 മാർച്ച് 12 ഞായറാഴ്ച രാവിലെ 11 മണിക്ക് നൂഞ്ഞേരി എൽ.പി. സ്കൂളിൽ വെച്ച് നിർവ്വഹിക്കുന്നു.