നണിയൂർ നമ്പ്രം മാപ്പിള എ.എൽ.പി.സ്കൂൾ വാർഷികം ആഘോഷിച്ചു

 


 നണിയൂർ നമ്പ്രം :-നണിയൂർ നമ്പ്രം മാപ്പിള എ.എൽ.പി.സ്കൂൾ 79ാം വാർഷികം  PTA പ്രസിഡണ്ട് എം അബ്ദുൽ സാലാമിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ അസൈനാർ ഉദ്ഘാടനം നിർവ്വഹിച്ചു.

  പരിപാടിയിൽ BPC ഗോവിന്ദൻ എടാടത്തിൽ LSS സ്കോളർ ഷിപ്പ് ജേതാക്കളേയും അൽ മാഹിർ അറബി സ്കോളർഷിപ്പ് നേടിയവരേയും ആദരിച്ചു . V.സ്മിത സ്കൂൾ തല റിപ്പോർട്ട് അവതരിപ്പിച്ചു.CH മൊയ്തീൻ കുട്ടി , വി. ടി. മുസ്തഫ, റജീസ്,അൻസാരി , കല്യാണി കുട്ടി ടീച്ചർ, സുഹൈൽ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. 

KMP. അഷ്റഫ് സ്വാഗതവും ഐശ്വര്യ ടീച്ചർ നന്ദിയും പറഞ്ഞു. തുടർന്ന് സ്കൂൾ കുട്ടികളുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും രക്ഷിതാക്കളുടേയും നാട്ടുകാരുടേയും വിവിധ കലാപരിപാടികൾ അരങ്ങേറി നൗഫൽ മാസ്റ്ററുടെ ഇശൽ നൈറ്റ് പരിപാടിക്ക് കൊഴുപ്പേകി

Previous Post Next Post