തണ്ടപ്പുറം എ.എൽ.പി.സ്ക്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു

 


മാണിയൂർ:-മാണിയൂർ തണ്ടപ്പുറം എ.എൽ.പി.സ്ക്കൂൾ എഴുപത്തിരണ്ടാം വാർഷികാഘോഷം കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി. നിജിലേഷ് ഉൽഘാടനം ചെയ്തു.വാർഡ് മെമ്പർ കെ.കെ.എം.ബഷീർ മാസ്റ്റർ അദ്ധ്യക്ഷ്യം വഹിച്ചു. സ്ക്കൂൾ ഹെഡ്മിസ്ട്രസ് കെ.പി.രജിത ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. ചേലോറ GHSS ഹെഡ്മിസ്ട്രസ് എ സുധാബിന്ദു മുഖ്യാതിഥി ആയിരുന്നു. ഇരിക്കൂർ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ പി.കെ.മുനീർ സമ്മാനദാനം നിർവ്വഹിച്ചു.

മുൻ ഹെഡ്മാസ്റ്റർമാരായ പി.പുരുഷോത്തമൻ മാസ്റ്റർ, ഒ.ബാലകൃഷ്ണൻ മാസ്റ്റർ, കെ.രാമചന്ദ്രൻ ,കെ.ഷാബു മാസ്റ്റർ, കെ.കെ.ഷാജി കെ.വി. ജൂവൈരിയ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. PTA പ്രസിഡണ്ട് കെ.വി.അബ്ദുൾ അസീസ് മൗലവി സ്വാഗതം പറഞ്ഞു. എ.പി. തസ്ലീമ ടീച്ചർ നന്ദി രേഖപ്പെടുത്തി.തുടർന്ന് വിദ്യാർത്ഥികളുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും കലാപരിപാടികൾ അരങ്ങേറി

Previous Post Next Post