കുറ്റ്യാട്ടൂർ:- കുറ്റ്യാട്ടൂർ എ.എൽ.പി സ്കൂൾ വാർഷിക ആഘോഷം 'കളിയരങ്ങ് 2023' മാർച്ച് 17 വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ നടക്കും. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി റെജി ഉദ്ഘാടനം നിർവഹിക്കും. രാത്രി 8 മണിക്ക് 30x15 ഓപ്പൺ സ്റ്റേജിൽ 20X10 LED WALLന് മുന്നിൽ 120 കുട്ടികൾ ഒന്നിക്കുന്ന നൃത്ത അഭിനയ വിസ്മയം 'കളിയരങ്ങ് 2023' അരങ്ങേറും. നാടകം, സംഗീത ശിൽപം, നൃത്തനൃത്യങ്ങൾ, സംഘനൃത്തം, കൈകൊട്ടിക്കളി, പ്രീപ്രൈമറി ഫെസ്റ്റ് എന്നിവയും വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി നടക്കും.