കമ്പിൽ :- വനിതാ സാഹിതി പുരോഗമന കലാ സാഹിത്യ സംഘം മയ്യിൽ മേഖല കമ്മറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ വനിതാ ദിനാഘോഷവും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു.
ചിത്രകാരൻ വർഗീസ് കളത്തിൽ ഉദ്ഘാടനം ചെയ്തു. വനിതാ സാഹിതി ജില്ലാ സെക്രെട്ടറി കെ.കെ ലതിക പ്രഭാഷണം നടത്തി. വൈഖരി സാവൻ (പൊന്നാമ്പല) പ്രിയ പി.കെ മേച്ചേരി, ദിവ്യ റിനേഷ് , ടി.പി നിഷ, ശ്രീധരൻ സംഘമിത്ര എന്നിവരെ ആദരിച്ചു.
ടി.പി നിഷ അധ്യക്ഷത വഹിച്ചു.വിനോദ് കെ നമ്പ്രം സ്വാഗതവും രതീശൻ ചെക്കി കുളം നന്ദിയും പറഞ്ഞു.