വളയൻകുളങ്ങര ശ്രീ വയനാട്ടുകുലവൻ ക്ഷേത്രം കളിയാട്ട മഹോത്സവം ഇന്നും നാളെയും

 



കായച്ചിറ :- വളയൻകുളങ്ങര ശ്രീ വയനാട്ടുകുലവൻ ക്ഷേത്രം  കളിയാട്ട മഹോത്സവം മാർച്ച് 15, 16 തീയതികളിൽ നടക്കും.

 മാർച്ച് 15 ബുധനാഴ്ച വൈകുന്നേരം 7 മണി മുതൽ പുലിയൂർ കണ്ണൻ , വയനാട്ടുകുലവൻ, ഗുളികൻ  ദൈവങ്ങളുടെ വെള്ളാട്ടം  തുടർന്ന് ധന്യ എന്റെ പാർട്ടി അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, രാത്രി 11 മണിക്ക് കുടി വീരൻ ദൈവത്തിന്റെ വെള്ളാട്ടം എന്നിവ നടക്കും.

 മാർച്ച് 16 വ്യാഴാഴ്ച പുലർച്ചെ 2 മണിക്ക് കുടിവീരൻ ദൈവം , തുടർന്ന് 3 മണിക്ക് കാരകയ്യേൽക്കൽ,4 മണിക്ക് പുലിയൂർ കണ്ണൻ ദൈവം, 5 മണിക്ക് ഗുളികൻ ദൈവം, മേലേരി കൈയ്യേൽക്കൽ, ചൂട്ടയാട്ടം,രാവിലെ 6 മണിക്ക് വയനാട്ടുകുലവൻ ദൈവം എന്നിവ കെട്ടിയാടും.

Previous Post Next Post