CITU വിന്റെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
ചട്ടുകപ്പാറ :- ഓട്ടോറിക്ഷകൾക്ക് പാർക്കിംഗ് നമ്പർ അനുവദിക്കുക, മുഴുവൻ തൊഴിലാളികൾക്കും പഞ്ചായത്ത് ഐഡി കാർഡ് നൽകുക, ഗ്രാമ പഞ്ചായത്തിലെ തകർന്ന റോഡുകൾ ഉടൻ റിപ്പയർ ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഓട്ടോ ലേബർ യൂനിയൻ (CITU) ആഭിമുഖ്യത്തിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ജില്ലാ ട്രഷറർ കെ.ബഷീർ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ.പി.ബാലകൃഷ്ണൻ അദ്ധ്യക്ഷ്യത വഹിച്ചു. CITU മയ്യിൽ ഏരിയ ജോ: സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ, കെ.പ്രദീപൻ എന്നിവർ സംസാരിച്ചു.കെ.പ്രകാശൻ സ്വാഗതവും സി. കുഞ്ഞിക്കണ്ണൻ നന്ദിയും പറഞ്ഞു.