കരിങ്കൽക്കുഴി :- ത്രിപുര നിയമസഭാ തെരെഞ്ഞടുപ്പിന് ശേഷം വീണ്ടും അധികാരത്തിൽ വന്ന BJP യും സംഘ പരിവാറും ത്രിപുരയിലെ CPM പ്രവർത്തകരുടെ വീടുകൾക്കു നേരെയും , പാർട്ടി ഓഫീസുകൾക്ക് നേരേയും നടത്തി കൊണ്ടിരിക്കുന്ന ആക്രമണങ്ങൾക്കെതിരെ CPM കൊളച്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ജനകീയ സദസും സംഘടിപ്പിച്ചു.
ജനകീയ സദസ് ഏരിയാ കമ്മിറ്റി അംഗം എം.ദാമോദരൻ ഉദ്ഘാടനം ചെയ്തു.പി.വി. വത്സൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കരിങ്കൽകുഴി ബസാറിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് സി.സത്യൻ, പി.പി കുഞ്ഞിരാമൻ, കുഞ്ഞിരാമൻ കൊളച്ചേരി നേതൃത്വം നൽകി. ശ്രീധരൻ സംഘമിത്ര സ്വാഗതവും സി .സത്യൻ നന്ദിയും പറഞ്ഞു.