പള്ളിപ്പറമ്പ് :- മുസ്‌ലിം യൂത്ത് ലീഗ് കോടിപ്പോയിൽ ശാഖ സംഘടിപ്പിച്ച ടി വി അബ്ദുൽ ജബ്ബാർ സ്മാരക വിന്നേഴ്സ് ട്രോഫികും A to Z ട്രേഡേഴ്സ് ചെറുവത്തലമൊട്ട സ്പോൺസർ ചെയ്ത റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള ഒന്നാമത് കോടിപ്പോയിൽ പ്രീമിയർ ലീഗിൽ ആവേശകരമായ ഫൈനൽ മത്സരത്തിൽ 2 ന് എതിരെ 3 ഗോളുകൾക് സെലക്ടഡ് കോടിപ്പോയിലിനെ പരാജയപ്പെടുത്തി FC കോടിപ്പോയിൽ ജേതാക്കളായി.
മുസ്‌ലിംലീഗ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് കോടിപ്പൊയിൽ മുസ്തഫ കളിക്കാരെ പരിജയപ്പെട്ടു. ടൂർണമെന്റിലെ മികച്ച താരമായി സെലക്ടഡ് കോടിപ്പോയിലിന്റെ അഫ്‌ലഹ്. പി യെ തിരഞ്ഞെടുത്തു.
ടൂർണമെന്റിൽ പങ്കെടുത്ത ടീമുകൾക്കുള്ള പുരസ്‌കാരം കൊളച്ചേരി പഞ്ചായത്ത് മെമ്പർ അഷ്‌റഫ്. കെ , അബ്ദു എം.വി , ടൂർണമെന്റിലെ മികച്ച കളികാരനുള്ള ട്രോഫി അഫ്സൽ ടി.പി, റണ്ണേഴ്‌സ് അപ്പായ സെലക്ടഡ് കോടിപ്പോയിലിനുള്ള ട്രോഫി മുസ്തഫ എം.വി , വിന്നേഴ്‌സായ എഫ് സി കോടിപ്പോയിലിനുള്ള ട്രോഫി മുസ്തഫ എം. കെ എന്നിവർ വിതരണം ചെയ്തു. വാസിൽ കെ.കെ ടൂർണമെന്റ് നിയന്ത്രിച്ചു , ഷംസീർ എം.വി നന്ദി പറഞ്ഞു.