KCEF തളിപ്പറമ്പ് താലൂക്ക് സമ്മേളനം സംഘടിപ്പിച്ചു


തളിപ്പറമ്പ് :-
കേരളാ കോ ഓപ്പ്റേറ്റീവ് എബ്ലോയീസ് ഫെഡറേഷൻ (KCEF) തളിപ്പറമ്പ് താലൂക്ക് സമ്മേളനം നടത്തി. ബഹു. ഇരിക്കൂർ MLA അഡ്വ.സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. 

പ്രസിഡന്റ് ശ്രീ സുമേഷ് ടി.പി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ M രാജു മുഖ്യപ്രഭാഷണവും ജില്ലാ സെക്രട്ടറി ബാബു മാത്യു, തളിപ്പറമ്പ് സർവ്വീസ് ബേങ്ക് പ്രസിഡന്റ് അഡ്വ മോഹൻദാസ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.ഡി. മാത്യു സംസ്ഥാന കമ്മറ്റിയംഗം കെ. ഭാനുപ്രകാശൻ, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ശ്രീജേഷ് കൊയ്ലേരിയൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷാരുൺ ജോസ് സ്വാഗതവും ട്രഷറർ ലജിത്ത്കുമാർ നന്ദിയും പറഞ്ഞു.

Previous Post Next Post