KPSTA സായാഹ്ന ധർണ്ണ നടത്തി


മയ്യിൽ:-
ഉച്ചഭക്ഷണ കുടിശ്ശിക അനുവദിക്കുക, സ്റ്റാഫ് ഫിക്സേഷൻ നടപടികൾ ത്വരിതപ്പെടുത്തുക, അശാസ്ത്രീയമായ പരീക്ഷാ ടൈം ടേബിൾ പിൻവലിക്കുക, അധ്യാപക നിയമനങ്ങൾ അംഗീകരിക്കുക തുടങ്ങിയ  ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് സൗത്ത് ഉപജില്ലാ ഓഫീസിനു മുന്നിൽ പ്രതിഷേധ സായാഹ്ന ധർണ്ണ നടത്തി.

 പ്രതിഷേധ സായാഹ്ന ധർണ്ണ  കെ പി എസ് ടി എ ജില്ലാ പ്രസിഡന്റ് യു കെ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ് കെ പി താജുദ്ദീൻ അധ്യക്ഷത വഹിച്ചു. ശ്രീ സുഭാഷ് കെ സ്വാഗതം പറഞ്ഞു. എ കെ  ഹരീഷ് കുമാർ, പി വി ജലജ കുമാരി ,എം ശ്രീജ, കെ സുധാദേവി,സുവിനാസുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Previous Post Next Post