KSSPU മയ്യിൽ ബ്ലോക്ക് വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വനിതാ ദിനം ആഘോഷിച്ചു


മയ്യിൽ : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ്  യൂണിയൻ മയ്യിൽ ബ്ലോക്ക് വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ സാർവദേശീയ വനിതാ ദിനം മയ്യിൽ പെൻഷൻ ഭവനിൽ ആഘോഷിച്ചു. ബ്ലോക്ക് വനിതാവേദി ചേർപേഴ്സൻ കെ.ജ്യോതി ടീച്ചറുടെ അധ്യക്ഷതയിൽ പ്രസിദ്ധ കവയിത്രി ടി.പി. നിഷ ടീച്ചർ ഉദഘാ ട നം ചെയ്തു. "ലിംഗസമത്വവും സ്തീ സമൂഹവും " എന്ന വിഷയത്ത അടിസ്ഥാനമാക്കി പയ്യാവൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രീത സുരേഷ് മുഖ്യ പ്രഭാഷണം നടത്തി.കെ.വി.യശോദ ടീച്ചർ, പി.സി.പി.കമലാക്ഷി ടീച്ചർ.എം.കെ.പ്രേമി, വി.രമാദേവി ടീച്ചർ എന്നിവർ പ്രസംഗിച്ചു.കെ കെ ലളിതകുമാരി ടീച്ചർ സ്വാഗതവും ടി വി പ്രമീള ടീച്ചർ നന്ദിയും പറഞ്ഞു.

Previous Post Next Post