ചേലേരി മാറ്റാങ്കിൽ മാണിക്കോത്ത് ശ്രീ പെരുമ്പാറ ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവം ഏപ്രിൽ 24,25 തീയതികളിൽ


ചേലേരി :- ചേലേരി മാറ്റാങ്കിൽ മാണിക്കോത്ത് ശ്രീ പെരുമ്പാറ ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവം ഏപ്രിൽ 24,25 തീയതികളിൽ നടക്കും.

ഏപ്രിൽ 24 തിങ്കളാഴ്ച പ്രതിഷ്ഠാദിനത്തിൽ രാവിലെ 7 മണിക്ക് ബ്രഹ്മശ്രീ പന്നിയോട്ടില്ലത്ത് സുരേഷ് മാധവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ വിശേഷാൽ പൂജയും ഗണപതി ഹോമവും നടക്കും. രാത്രി 7 മണിക്ക് പെരുമ്പാറ ഭഗവതിയുടെ തോറ്റം, ഗുളികൻ ദൈവത്തിന്റെ വെള്ളാട്ടം, തുടർന്ന് കുറത്തിയമ്മ, കുണ്ടോർ ചാമുണ്ഡി ദൈവങ്ങളുടെ തോറ്റങ്ങൾ എന്നിവ നടക്കും. രാത്രി 8.30 മുതൽ പ്രസാദസദ്യ ഉണ്ടായിരിക്കും.

 ഏപ്രിൽ 25 ചൊവ്വാഴ്ച പുലർച്ചെ 4.30 ന് ഗുളികൻ ദൈവത്തിന്റെ പുറപ്പാട്, 5.30 ന് പെരുമ്പാറ ഭഗവതിയുടെ പുറപ്പാട്, രാവിലെ 8 മണിക്ക് കുണ്ടോർ ചാമുണ്ഡിയുടെ പുറപ്പാട്, 9 മണിക്ക് കുറത്തിയമ്മയുടെ പുറപ്പാട് എന്നിവ നടക്കും.

Previous Post Next Post