കൊളച്ചേരി:-2022-23 വർഷത്തെ പഠനോത്സവത്തിൽ കൊളച്ചേരി എ.യു.പി സ്കൂൾ വേറിട്ട കാഴ്ചകളൊരുക്കിയത് രക്ഷിതാക്കളെയും കുട്ടികളെയും ഏറെ ആകർഷിച്ചു. കുട്ടികൾ തയ്യാറാക്കിയ പഠനചാർട്ടുകളും മാത്‌സ് മാജിക്കും ശാസ്ത്ര പരീക്ഷണങ്ങളും ഭാഷാ കേളികളും കൗതുകമുണർത്തുന്ന കാഴ്ചകളായി .
ചടങ്ങിന് ഹെഡ് മാസ്റ്റർ . ഇ.പി. സദാനന്ദൻ മാസ്റ്റർ സ്വാഗതം പറഞ്ഞു .പി ടി എ വൈസ് പ്രസിഡണ്ട് ആർ.എം. ഫൈറൂസ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സമീറ സി.വി ഉദ്ഘാടനം ചെയ്തു.ബിജിന ഷഗിൽ (CRC - Co-Ordinator) ശ ഒ .എം. സുജാത ടീച്ചർ, എ.വി. പ്രീത ടീച്ചർ, . എം.ടി നിഷ ടീച്ചർ തുടങ്ങിയവർ ചടങ്ങിന് ആശംസകൾ നേർന്നു . എം. താരാമണി ടീച്ചർ (SRG കൺവീനർ) നന്ദി പറഞ്ഞു. പഠനോത്സവ ദിനത്തിൽ ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയ കുട്ടികൾക്ക് പഠനോപകരണക്കിറ്റ് നൽകി.