കണ്ണൂർ :- വിരമിക്കുന്ന താവക്കര യു.പി. സ്കൂൾ പ്രഥമാധ്യാപകൻ രാധാകൃഷ്ണൻ മാണിക്കോത്തിനുള്ള യാത്രയയപ്പും സ്കൂൾ വാർഷികാഘോഷ പരിപാടിയും താവക്കര ഗവ. യു പി സ്കൂളിൽ വച്ച് നടന്നു.
മേയർ അഡ്വ.ടി.ഒ.മോഹനൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻ സുരേഷ്ബാബു എളയാവൂർ അധ്യക്ഷനായിരുന്നു. രാമചന്ദ്രൻ കടന്നപ്പള്ളി, എം.എൽ.എ. ഉപഹാര സമർപ്പണം നടത്തി.പ്രശസ്ത നോവലിസ്റ്റ് സുഭാഷ് ചന്ദ്രൻ മുഖ്യാഥിതിയായിരുന്നു.
'പ്രകാശം പരത്തി പടിയിറക്ക'ത്തിൻ്റെ ഭാഗമായി രാധാകൃഷ്ണൻ മാണിക്കോത്ത് വിവിധ സ്കൂളുകൾക്കും ലൈബ്രറികൾക്കുമായി നൽകുന്ന ഒരു ലക്ഷം രൂപയുടെ പുസ്തക സമാഹാരത്തിൻ്റെ ഭാഗമായി താവക്കര സ്കൂൾ ലൈബ്രറിക്കായി സംഭാവന ചെയ്ത പുസ്തകങ്ങൾ എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ ഏറ്റുവാങ്ങി.
എ.ഇ.ഒ. കെ.പി.പ്രദീപ്കുമാർ എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. എം.പി.രാജേഷ്, ഡോ. ഷമ മുഹമ്മദ്, കെ.രശ്മി, വെൺമ ജഗദീഷ്, എ.എൻ.സുബ്രഹ്മണ്യൻ, ആർട്ടിസ്റ്റ് ശശികല, എന്നിവർ സംസാരിച്ചു.ചടങ്ങിന് ശ്രീമതി ദീപ പി എൻ സ്വാഗതവും രജനി സി കെ നന്ദിയും രേഖപ്പെടുത്തി.
തുടർന്ന് സ്കൂൾ കുട്ടികളും രക്ഷിതാക്കളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.