ഇരിക്കൂർ :- ചൂളിയാട് ചെപ്പനക്കൊഴുമ്മൽ വലിയ മൊട്ടമ്മൽ ശ്രീ പെരുമ്പുഴയച്ഛൻ ക്ഷേത്രം പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവം ഇന്നും നാളെയുമായി ഏപ്രിൽ 1,2 തീയതികളിൽ നടക്കും.
ഏപ്രിൽ 1 ശനിയാഴ്ച രാവിലെ നടതുറക്കൽ, ഗണപതിഹോമം, പ്രതിഷ്ഠാദിന പൂജ, പ്രസാദ വിതരണം. ഉച്ചയ്ക്ക് 2 മണിക്ക് പയംകുറ്റി, വൈകുന്നേരം 6.30 ന് തുടങ്ങിതോറ്റം, രാത്രി 8 മണിക്ക് ഗുളികൻ വെള്ളാട്ടം, 10 മണിക്ക് പെരുമ്പുഴയച്ഛൻ തെയ്യത്തിന്റെ തോറ്റം എന്നിവ നടക്കും.
ഏപ്രിൽ 2 ഞായറാഴ്ച പുലർച്ചെ 2 മണിക്ക് കൊടിയിലതോറ്റം, 3 മണിക്ക് ഗുളികൻ ദൈവത്തിന്റെ പുറപ്പെടൽ,5 മണിക്ക് പെരുമ്പുഴയച്ഛൻ ദൈവത്തിന്റെ പുറപ്പെടലും മേലേരി കൈയ്യേൽക്കലും നടക്കും. വൈകുന്നേരം 7 മണിക്ക് കരിയടിക്കൽ നടയടക്കൽ എന്നിവ നടക്കും.
ഉത്സവദിവസങ്ങളിൽ അന്നദാനം ഉണ്ടായിരിക്കും.