ഈശാനമംഗലം ക്ഷേത്രക്കുളനവീകരണ പ്രവൃത്തിക്ക് ആരംഭം കുറിച്ചു

 


 ചേലേരി:- ഈശാനമംഗലം മഹാവിഷ്ണു ക്ഷേത്രകുളം നവീകരണം നടത്തുന്നതിൻ്റെ  പ്രവൃത്തികളുടെ  തുടക്കമായി കുളം ശില്പികളെ പ്രവൃത്തി ഏല്പിച്ചു കൊടുക്കുന്ന ചടങ്ങ് ക്ഷേത്രസന്നിധിയിൽ നടന്നു. മലബാർ ദേവസ്വം കമ്മിഷണർ  പി.നന്ദകുമാർ, ട്രസ്റ്റി ബോർഡ് ചെയർമാൻ ഷാജി എസ് മാരാർ, സി.കെ.ജനാർദ്ദനൻമാസ്റ്റർ, ഇ.പി.ഗോപാലകൃഷ്ണൻ,ഡോ: കെ.സി. ഉദയഭാനു, കരുണാകരൻ നമ്പ്യാർ,

ഗംഗാധര മാരാർ ചേലേരി, പി.വി.ദേവരാജൻ,പി.വി.സദാശിവൻ ശില്പികളായ ലോകേഷ് മോറാഴ, സുരേഷ് മോറാഴ, എന്നിവർ പങ്കെടുത്തു. എകദേശം അൻപത് ലക്ഷം രൂപ പ്രതീക്ഷിക്കുന്ന പ്രവൃത്തി ആരംഭിക്കുന്നതിനായി  മലബാർ ദേവസ്വം ബോർഡ് അഞ്ചുലക്ഷം രൂപ അനുവദിച്ചിരുന്നതായി ചെയർമാൻ അറിയിച്ചു

Previous Post Next Post