റിയാദ് കെഎംസിസി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ റിലീഫ് കിറ്റ് കൈമാറ്റ ചടങ്ങ് നടന്നു

 



 കൊളച്ചേരി :-  റിയാദ് കെഎംസിസി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ വകയുള്ള കൊളച്ചേരി പഞ്ചായത്തിലെ അർഹരായ മുൻ പ്രവാസികൾക്ക് നൽകുന്ന റംസാൻ കിറ്റ് കൈമാറ്റ ചടങ്ങ് തളിപ്പറമ്പ് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് അബ്ദുൽ അസീസിന് കൈമാറി നിർവഹിച്ചു . 

കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി അബ്ദുസ്സലാം, പ്രവാസി ലീഗ് മണ്ഡലം പ്രസിഡണ്ട് എം കെ മൊയ്തു ഹാജി, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി , ജനറൽ സെക്രട്ടറി ജാബിർ പാട്ടയം , വൈറ്റ്ഗാർഡ് ക്യാപ്റ്റൻ കെ സി മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു

Previous Post Next Post