കണ്ണാടിപ്പറമ്പ് : കയ്യങ്കോട് ദാറുൽ ഇഹ്സാൻ വാർഷിക സംഗമമായി റമളാൻ 29-ാം രാവിൽ നടത്തി വരാറുള്ള പ്രാത്ഥനാ സംഗമവും ഇഫ്താർ വിരുന്നും കയ്യങ്കോട് വാദീ ഇഹ്സാനിൽ ഇന്നലെ നടന്നു. ജനറൽ സെക്രട്ടറി ഹംസ സഖാഫിയുടെ അദ്ധ്യക്ഷതയിൽ നടന്ന സംഗമം കേരള മുസ്‌ലിം സ്റ്റേറ്റ് കൗൺസിലർ സയ്യിദ് ശംസുദ്ദീൻ ബാ അലവി മുത്തു ത്തങ്ങൾ ഉദ്ഘാടനം ചെയ്തു.
റൗളതുൽ ഇഹ്സാൻ ബുർദ മജ്ലിസിന് മുഹമ്മദ് സ്വാലിഹ്, അഫ്സൽ ചേലേരി, നേതൃത്വം നൽകി സമാപന പ്രാർത്ഥനക്ക് സയ്യിദ് ഉബൈദ് നൂറാനി ബാഹസൻ ജമലുല്ലൈലി തങ്ങൾ നേതൃത്വം നൽകി മുസ്‌ലിം ജമാഅത്ത് കമ്പിൽ സോൺ സെക്രട്ടറി പി.കെ അബ്ദുറഹ്മാൻ ഹാജി, SYS മയ്യിൽ പ്രസിഡണ്ട് റാഫി സഅദി, SSF കയ്യങ്കോട് യൂനിറ്റ് സെക്രട്ടറി ഹാഫിള് മുഹമ്മദ് യാസിർ , സൈനുൽ ആബിദ് ആശംസകൾ നേർന്നു.
റാശിദ് ശാമിൽ ഹിശാമി സ്വാഗതവും നന്ദിയും പറഞ്ഞു.നിർധന കുടുംബങ്ങൾക്ക് പെരുന്നാൾ വസ്ത്രവും, പെരുന്നാൾ കിറ്റും വിതരണം നടത്തി.