കണ്ണാടിപ്പറമ്പ് ശ്രീ കോട്ടാഞ്ചേരി പുതിയഭഗവതി ക്ഷേത്രകളിയാട്ട മഹോത്സവത്തിന് ഇന്ന് തുടക്കം


കണ്ണാടിപ്പറമ്പ് : കണ്ണാടിപ്പറമ്പ് കോട്ടാഞ്ചേരി പുതിയഭഗവതി ക്ഷേത്രകളിയാട്ട മഹോത്സവം എപ്രിൽ 20, 21, 22 വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ നടക്കും . 20 വ്യാഴാഴ്ച രാവിലെ ക്ഷേത്ര തന്ത്രി പടിഞ്ഞേറ്റാട്ട് ഇല്ലത്ത് വാസുദേവൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ഗണപതി ഹോമം,കലശം കുളി,മറ്റു വിശേഷ പൂജകൾ എന്നിവ നടക്കും. വൈകുന്നേരം സന്ധ്യവേല, പുതിയഭഗവതിയുടെ തോറ്റം , വിഷ്ണുമൂർത്തിയുടെ തോറ്റവും സന്ധ്യക്ക് തളിപ്പറമ്പ് ഹൃദയാനന്ദം ഭജൻസ് അവതരിപ്പിക്കുന്ന ഭജൻസന്ധ്യയും തുടർന്ന് കണ്ണൂർ സംഗീത കൂട്ടായ്മ അവതരിപ്പിക്കുന്ന ഭക്തി ഗാനമേളയും അരങ്ങേറും. 

ഏപ്രിൽ 21 വെള്ളിയാഴ്ച ഉച്ചക്ക് കരവെയ്ക്കൽ കർമ്മം തുട‌ർന്ന് ശാസ്തപ്പൻ തോറ്റം,ഭൈരവൻ തോറ്റം ,വിഷ്ണുമൂർത്തിയുടെ ഉച്ചതോറ്റവും , ഗുളികൻ വെള്ളാട്ടം ,ഉച്ചിട്ടമ്മയുടെ തോറ്റം, പുതിയഭഗവതിയുടെ കൊടിയില തോറ്റവും അന്നദാനവും ഉണ്ടായിരിക്കും.

 രാത്രി കരിമരുന്ന് പ്രയോഗം കാരകയ്യേൽക്കൽ , ഹവിസ്സ് വാരൽ ചടങ്ങുകളും 

ഏപ്രിൽ 22 ന്  ശനിയാഴ്ച പുലർച്ചെ ശാസ്തപ്പൻ , ഭൈരവൻ ,ഗുളികൻ,ഉച്ചിട്ടമ്മ എന്നി തെയ്യക്കോലങ്ങൾ കെട്ടിയാടും . പുലർച്ചെ 4 ന് പുതിയഭഗവതിയും തുടർന്ന് വിഷ്ണുമൂർത്തി,ഉച്ചിട്ടമ്മയും കെട്ടിയാടിക്കും .ഉച്ചക്കു കരിയടിക്കൽ ചടങ്ങോടെ കളിയാട്ടം സമാപിക്കും

Previous Post Next Post