യൂത്ത് കോൺഗ്രസ്സ് കുറ്റ്യാട്ടൂർ മണ്ഡലം സമ്മേളനം സമാപിച്ചു

 സമാപന സമ്മേളനം  യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു


കുറ്റ്യാട്ടൂർ: -
യൂത്ത് കോൺഗ്രസ്സ് കുറ്റ്യാട്ടൂർ മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി റാലിയും പൊതുസമ്മേളനവും നടന്നു. വെള്ളുവയലിൽ നിന്നും ആരംഭിച്ച റാലി ചെറുവത്തല മൊട്ടയിൽ സമാപിച്ചു. 

സമാപന സമ്മേളനം യൂത്ത് കോൺഗ്രസ്സ് കുറ്റ്യാട്ടൂർ മണ്ഡലം പ്രസിഡന്റിന്റെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു.  യൂത്ത് കോൺഗ്രസ്സ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ചാർജ് വഹിക്കുന്ന വി രാഹുൽ, വി വി ലിഷ, വി പദ്മനാഭൻ മാസ്റ്റർ, മണ്ഡലം പ്രസിഡന്റുമാറ്റായ പി വി സതീശൻ, കെ സത്യൻ, വാർഡ് മെമ്പർമാരായ എ കെ ശശിധരൻ, യൂസുഫ് പാലക്കൽ എന്നിവർ ആശംസ പ്രസംഗം നടത്തി ഷിജു ആലക്കാടൻ സ്വാഗതവും ഷഹീൻ കടൂർ നന്ദിയും പറഞ്ഞു. നൗഫൽ ചെറുവത്തല, അഭിൻ ആനന്ദ്, പി  ബിജു, സിനിൽ എന്നിവർ നേതൃത്വം നൽകി.



Previous Post Next Post