കൊളച്ചേരി പഞ്ചായത്ത് പ്രവാസി ലീഗ് പെരുന്നാൾ കിറ്റ് വിതരണം നടത്തി

 


കമ്പിൽ:-കൊളച്ചേരി പഞ്ചായത്ത് പ്രവാസി ലീഗ് പെരുന്നാൾ കിറ്റ് തളിപ്പറമ്പ് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് മുസ്തഫ കോടിപ്പോയിൽ ഉദ്ഘാടനം ചെയ്തു. ആറ്റക്കോയ തങ്ങൾ പ്രാർത്ഥന നടത്തി. പ്രവാസി ലീഗ് മണ്ഡലം പ്രസിഡണ്ട് എം കെ മൊയ്തു ഹാജി അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അസീസ് പാമ്പുരുത്തി, പി പി സി  മുഹമ്മദ് കുഞ്ഞി,  ജമാൽ പിപി, മമ്മു കമ്പിൽ, കെ പി മുഹമ്മദലി,  ശാഹുൽ ഹമീദ് നുഞ്ഞേരി, മുസ്തതഫ എം വി പ്രസംഗിച്ചു. പ്രവാസി ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സ്വാഗതവും, വി പി മുഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു

Previous Post Next Post