മയ്യിൽ : തൈലവളപ്പ് ഫാമിലി വാട്സാപ്പ് ഗ്രൂപ്പ് രണ്ടാം പെരുന്നാൾ ദിനത്തിൽ ഗ്രൂപ്പ് അംഗങ്ങൾക്കു വേണ്ടി മെഗാ ക്വിസ് മത്സരം (ഓൺലൈൻ ലൈവ്) സംഘടിപ്പിച്ചു.
മുഹമ്മദ് താരിഖ് കെ. ഒന്നാം സ്ഥാനവും സൈനുദ്ദീൻ കോർലായി രണ്ടാം സ്ഥാനവും സജീർ പി ടി പി മൂന്നാം സ്ഥാനവും നേടി.
ഗ്രൂപ്പ് അംഗങ്ങളായ വിദ്യാർഥികൾ, യുവാക്കൾ, മുതിർന്നവർ എല്ലാവരും ഏറെ ആവേശത്തോടെ മത്സരത്തിൽ പങ്കെടുത്തു. ഒന്നര മണിക്കൂർ നീണ്ടുനിന്ന വാട്സാപ്പ് ലൈവ് മത്സരം ഏറെ വിജ്ഞാനപ്രദവും ആസ്വാദകരവുമായി.
ക്വിസ് മാസ്റ്റേർസ് ടീം അംഗങ്ങളായ കെ. കെ മുഹമ്മദ് ബഷീർ, ടി.വി അബ്ദുൽ വാഹിദ്, മുഹമ്മദ് അഫ്സൽ മാസ്റ്റർ, മുഹമ്മദ് ഉനൈസ് ഫൈസി, എ.പി മുഹമ്മദ് റാഫി, സി.എസ് റിഷാദ് കെ എന്നിവർ നേതൃത്വം നൽകി.
ഗ്രൂപ്പ് അഡ്മിൻ ശംസുദ്ദീൻ തൈലവളപ്പ് പ്രോഗ്രാം കോഡിനേറ്റ് ചെയ്തു.