കുറ്റ്യാട്ടൂർ :- പിണറായി സർക്കാരിന്റെ ഭീമമായ കെട്ടിട നികുതി, പെർമിറ്റ് ഫീസ് കൊള്ളക്കെതിരെ യുഡിഫ് കുറ്റ്യാട്ടൂർ പഞ്ചായത്ത് കമ്മറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. യുഡിഫ് പഞ്ചായത്ത് ചെയർമാൻ ഹാഷിം ഇളമ്പയിലിന്റെ അധ്യക്ഷതയിൽ ഡിസിസി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് അലി മങ്കര മുഖ്യപ്രഭാഷണം നടത്തി.
വി.പത്മനാഭൻ മാസ്റ്റർ സ്വാഗതവും രാഹുലൻ നന്ദിയും പറഞ്ഞു.