കൊളച്ചേരി : സംസ്ഥാനത്ത് ഏഴ് വർഷക്കാലമായി ഭരണം നടത്തിവരുന്ന പിണറായി സർക്കാർ കൊണ്ടുവന്ന ഓരോ പദ്ധതികളിലും കോടികളുടെ കമ്മീഷൻ അഴിമതി നടത്തിയിട്ടുണ്ടെന്നും അതിന്റെ ഒടുവിലെ ഉദാഹരണമാണ് 232 കോടി രൂപ ചെലവഴിച്ച് എ.ഐ കാമറ സ്ഥാപിക്കുന്നതെന്നും മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി മഹ്മൂദ് അള്ളാംകുളം ആരോപിച്ചു. എ ഐ ക്യാമറ പദ്ധതി നടപ്പിലാക്കുന്നതിന്റെ പിറകിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന മുൻ പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് , ഞാൻ അറിയില്ലെന്നും കെൽട്രോണാണ് പദ്ധതി കൈകാര്യം ചെയ്യുന്നതെന്നുമുള്ള നിരുത്തരവാദപരമായ മറുപടിയാണ് വകുപ്പ് മന്ത്രി പോലും കേരളത്തിന് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീട് പെർമിറ്റ് , അപേക്ഷാ ഫീസുകൾ , നികുതികൾ കുത്തനെ ഉയർത്തിയ ഇടത് സർക്കാരിനെതിരെ കൊളച്ചേരി പഞ്ചായത്ത് UDF - ന്റെ നേതൃത്വത്തിൽ കൊളച്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
പന്ന്യങ്കണ്ടി ലീഗ് ഓഫീസിന് സമീപത്തു നിന്നും പ്രതിഷേധ മാർച്ച് ആരംഭിച്ചു.
UDF പഞ്ചായത്ത് ചെയർമാൻ കെ. എം ശിവദാസൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ കോൺഗ്രസ് നേതാവ് ഷമീർ പള്ളിപ്രം മുഖ്യ പ്രഭാഷണം നടത്തി.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. പി അബ്ദുൽ മജീദ്, വൈസ് പ്രസിഡന്റ് എം. സജ്മ, മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എം അബ്ദുൾ അസീസ് , മുസ്‌ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം ഹംസ മൗലവി പള്ളിപ്പറമ്പ്, ദളിദ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയ്ലേരിയൻ, ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി സി.ഒ ശ്രീധരൻ മാസ്റ്റർ സംസാരിച്ചു.
യു.ഡി.എഫ് പഞ്ചായത്ത് കൺവീനർ മൻസൂർ പാമ്പുരുത്തി സ്വാഗതവും കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കെ. ബാലസുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.