കളഞ്ഞു കിട്ടിയ അഞ്ചര പവൻ്റെ സ്വർണ്ണാഭരണം തിരിച്ച് നൽകി പാട്ടയത്തെ യുവാക്കൾ മാതൃകയായി

 


കമ്പിൽ:- കളഞ്ഞുകിട്ടിയ അഞ്ചര പവൻ്റെ സ്വർണ്ണാഭരണം ഉടമസ്ഥന്  നൽകി കമ്പിൽ പാട്ടയത്തെ യുവാക്കൾ മാതൃകയായി. കഴിഞ്ഞ ദിവസമാണ് കയരളം മൊട്ടയിലെ ആസിഫിൻ്റെ ഭാര്യയുടെ   അഞ്ചര പവൻ്റെ സ്വർണ്ണാഭരണം കമ്പിൽ ടൗണിൽ വെച്ച് നഷ്ടപ്പെട്ടത്. കമ്പിൽ ടൗണിൽ വെച്ചാണ്  ജബ്ബാർ കെ വി, ഫൈസൽ എം, സമീർ കെ വി, ഹനീഫ, മുനീർ, സയിദ്  എന്നിവർക്ക് സ്വർണ്ണാഭരണം കളഞ്ഞു കിട്ടിയത്, മയ്യിൽ പോലീസ് സ്റ്റേഷനിൽ വെച്ച്  സ്വർണ്ണാഭരണം ഉടമക്ക് കൈമാറി. സബ് ഇൻസ്പെക്ടർ സുരേഷ് ബാബു, എ എസ് ഐ അഷ്കർ എന്നിവർ സന്നിഹിതരായി.

Previous Post Next Post