മയ്യിൽ:-44 വർഷത്തെ സേവനത്തിനു ശേഷം അമ്പിലേരി അങ്കണവാടി വർക്കർ ആയി വിരമിക്കുന്ന കെവി സത്യവതി ടീച്ചർക്കു വേളം പൗരാവലിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി ..ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ് പരിപാടി ഉദ്ഘാടനം ചെയ്തു. ടീച്ചർക്കുള്ള ഉപഹാര സമർപ്പണം നടത്തുകയും ചെയ്തു..വാർഡ് മെമ്പർ കെ ബിജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു..സിസി നാരായണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രവിമാഷ് , വിപി രതി , കെ രാധിക , പിപി സ്നേഹജൻ , കെപി രാധാകൃഷ്ണൻ , സി ദാമോദരൻ എന്നിവർ ആശംസ പ്രസംഗം നടത്തി.
സംഘാടക സമിതി കൺവീനർ സി ലക്ഷ്മണൻ നന്ദി രേഖപ്പെടുത്തി..ചടങ്ങിൽ വെച്ചു കുട്ടികൾ , രക്ഷിതാക്കൾ , പൂർവ വിദ്യാർഥികൾ , കുടുംബശ്രീ ADS , CDS കമ്മിറ്റികൾ ഉപഹാരങ്ങൾ നൽകി ടീച്ചറെ ആദരിച്ചു..ചിത്രകാരൻ ശ്രീ:രമേശൻ (രമ്യ ആർട്‌സ്) ടീച്ചറുടെ ഛായചിത്രം സമ്മാനിച്ചു..തുടർന്ന് അങ്കണവാടി കുട്ടികളുടെ വിവിധ കലാപരിപാടികൾ സ്റ്റേജിൽ അരങ്ങേറി.