കൊളച്ചേരി പഞ്ചായത്തിന്റെ ഭരണ കെടുകാര്യസ്ഥതയ്ക്കെതിരെ CPM ന്റെ കാൽനട പ്രചരണ ജാഥയ്ക്ക് ഇന്ന് തുടക്കം ; സത്യാഗ്രഹ സമരം ഏപ്രിൽ നാലിന്


കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്തിന്റെ ഭരണ കെടുകാര്യസ്ഥതയ്ക്കെതിരെ CPM ന്റെ കാൽനട പ്രചരണ ജാഥ ഇന്ന് വൈകുന്നേരം 6 മണിക്ക് ചേലേരി മുക്ക് ബസാറിൽ ടി.കെ ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. എൻ . അനിൽകുമാർ സംസാരിക്കും. എം.ദാമോദരൻ ജാഥ നയിക്കും. നാളെ ഏപ്രിൽ 2 ഞായറാഴ്ച രാവിലെ 9 മണിക്ക് വൈദ്യർകണ്ടിയിൽ നിന്ന് ആരംഭിക്കുന്ന ജാഥ കരിങ്കൽക്കുഴിയിൽ സമാപിക്കും. സമാപന യോഗത്തിൽ കെ. ചന്ദ്രൻ, കെ. സി ഹരികൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ സംസാരിക്കും.

ഏപ്രിൽ 4 ന് ചൊവ്വാഴ്ച കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ നടക്കുന്ന സത്യാഗ്രഹ സമരം രാവിലെ 10 മണിക്ക് , CPIM കണ്ണൂർ ജില്ലാ കമ്മിറ്റി സെക്രട്ടറി എം.വി ജയരാജൻ ഉദ്ഘാടനം ചെയ്യും.



Previous Post Next Post