മാണിയൂർ:-ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും മാണിയൂർ കുറ്റ്യാട്ടൂർ മേഖലകളിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ച വ്യക്തിയുമായ CPIM മുൻ അവിഭക്ത കുറ്റ്യാട്ടൂർ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന വെങ്ങാറമ്പിലെ സ . കണ്ടമ്പേത്ത് വിജയന്റെ 25ാം ചരമവാർഷിക ദിനത്തിൽ കുടുംബാംഗങ്ങൾ IRPC ക്ക് ഉപകരണങ്ങൾ സംഭാവന ചെയ്തു. സെമി ഫോൾഡർ ഹോസ്പിറ്റൽ കട്ടിലും കിടക്കയും വീൽചെയറും CPIM മയ്യിൽ ഏരിയ കമ്മിറ്റി സെക്രട്ടറി സ. എൻ. അനിൽകുമാർ ഏറ്റുവാങ്ങി.
കട്ടോളി ഇ.എം.എസ്. മന്ദിരത്തിൽ വെച്ച് നടന്ന ചടങ്ങിൽ CITU മയ്യിൽ ഏരിയ പ്രസിഡണ്ടും CPIM വേശാല ലോക്കൽ കമ്മിറ്റിയംഗവുമായ സ.കെ.നാണു വിജയന്റെ ഫോട്ടോ അനാഛാദനം ചെയ്ത് സംസാരിച്ചു. ചടങ്ങിന് ആശംസയർപ്പിച്ചു കൊണ്ട് CPIM വേശാല ലോക്കൽ സെക്രട്ടറി സ.കെ. പ്രിയേഷ് കുമാർ, IRPC വേശാല ലോക്കൽ ഗ്രൂപ്പ് കൺവീനർ സ.എ. കൃഷ്ണൻ എന്നിവർ സംസാരിച്ചു. CPIM വേശാല ലോക്കൽ കമ്മിറ്റിയംഗവും വാർഡു മെമ്പറുമായ സ. കെ.പി. ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ CPIM വേശാല ലോക്കൽ കമ്മിറ്റിയംഗം സ. കെ. ഗണേഷ് കുമാർ സ്വാഗതം പറഞ്ഞു.