ഗൃഹപ്രവേശനദിനത്തിൽ IRPC ക്ക് ധനസഹായം നൽകി
കൊളച്ചേരി :- പെരുമാച്ചേരിയിലെ പരേതനായ ബാലകൃഷ്ണൻ ഭാർഗവി എന്നിവരുടെ മകൻ ബിജു - ജിഷ ദമ്പതികളുടെ പാടിയിൽ അംഗൻവാടിക്ക് സമീപം നിർമ്മിച്ച വീടിന്റെ ഗൃഹപ്രവേശനത്തോടനുബന്ധിച്ച് IRPC ക്ക് ധനസഹായം നൽകി. സിപിഐഎം കൊളച്ചേരി ലോക്കൽ കമ്മിറ്റി മെമ്പർ പി.പി കുഞ്ഞിരാമൻ, ബ്രാഞ്ച് സെക്രട്ടറി കെ.വിനോദ് കുമാർ, പെരുമാച്ചേരി ബ്രാഞ്ച് സെക്രട്ടറി ഷാജു. ടി എന്നിവർ ഏറ്റുവാങ്ങി.