കരിങ്കൽക്കുഴി :- നീതിക്കും അന്തസ്സിനും വേണ്ടി ഡൽഹിയിൽ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ജനാധിപത്യ മഹിളാ അസോസിയേഷൻ കൊളച്ചേരി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒപ്പ് ശേഖരണം നടത്തി.
കരിങ്കൽക്കുഴി ബസാറിൽ നടന്ന ഒപ്പ് ശേഖരണം സിപിഐഎം മയ്യിൽ ഏരിയാ കമ്മിറ്റിയംഗം എം.ദാമോദരൻ ഉദ്ഘാടനം ചെയ്തു.വില്ലേജ് പ്രസിഡന്റ് ഇ.വി ശ്രീലത അധ്യക്ഷത വഹിച്ചു.
സിപിഐ (എം) ലോക്കൽ സെക്രട്ടറി എം.ശ്രീധരൻ , ലോക്കൽ കമ്മിറ്റി അംഗം എ. കൃഷ്ണൻ പ്രസംഗിച്ചു.
വില്ലേജ് സിക്രട്ടറി കെ.വി പത്മജ സ്വാഗതവും എം.സനിത നന്ദിയും പറഞ്ഞു.