ദോഹ : അഴീക്കോട് മണ്ഡലം ഖത്തർ കെ എം സി സി സംഘടിപ്പിച്ച ഒന്നാമത് വി കെ അബ്ദുൽ ഖാദർ മൗലവി മെമ്മോറിയൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് എ ടു സെഡ് കുഞ്ഞിപ്പള്ളിയെ പരാജയപ്പെടുത്തി ക്യൂ ആർ ബാക്സ്റ്റെർസ് കമ്പിൽ ചാമ്പ്യന്മാരായി. ടൂർണമെന്റിലെ മികച്ച കളിക്കാരനായി അസഹറുദീനെയും മികച്ച ഗോളി കീപ്പറായി നിമിലിനെയും തിരഞ്ഞെടുത്തു.
കികോഫ് സംഗമത്തിൽ ഷഫീഖ് മാങ്കടവിന്റെ അധ്യക്ഷതയിൽ ഐ സി ബി എഫ് ഉപദേശ സമിതി ചെയർമാൻ എസ് എ എം ബഷീർ ഉദ്‌ഘാടനം ചെയ്തു. കെ എം സി സി ഖത്തർ സംസ്ഥാന ട്രഷറർ പി എസ് എം ഹുസൈൻ ആശംസാ പ്രസംഗം നടത്തി.
ജില്ലാ ജനറൽ സിക്രട്ടറി ഷഹബാസ് തങ്ങൾ , ജില്ലാ സീനിയർ വൈസ് പ്രസിഡൻറ് നൗഷാദ് മാങ്കടവ് , ജില്ലാ ട്രഷറർ ഹാഷിം നിർവേലി ,ബഷീർ കാട്ടുർ ഇബ്രാഹിം പുളൂക്കുൽ, അബ്ദുറഹ്മാൻ തലശ്ശേരി , യൂനുസ് ശാന്തിഗിരി, റഷീദ് പയ്യന്നുർ ,അബ്ദുറഹ്മാൻ കമ്പിൽ , ഹാഷിം ബ്രാഡ്മാ ഗ്രുപ്പ് കെ.പി മുഹമ്മദലി ഫൈസ് ഖത്തർ, കെ. പി അൻസാർ സൈൻ ടെക്ക് , ഷക്കീർ പടേന , നൗഫൽ ഇരിക്കൂർ , ടി.പി നൗഷാദ് വളപട്ടണം, തുടങ്ങിയവർ പങ്കെടുത്തു .
ചാമ്പ്യന്മാർക്കുള്ള ട്രോഫിയും പ്രൈസ്മണിയും കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഡോ. സമദ് സാഹിബും റണ്ണേഴ്സപ്പിനുള്ള ട്രോഫിയും പ്രൈസ്മണിയും കെ എം സി സി മുൻ സംസ്ഥാന സിക്രട്ടറി റയീസ് പെരുമ്പയും ടുർണമെന്റിൽ പങ്കെടുത്ത എട്ട് ടീമുകൾക്കുള്ള സ്നേഹോപഹാരം ഫവാസ് പി എൻ പി , അസിഫ് കാട്ടാമ്പള്ളി , അയ്യൂബ് കെ. പി , സജീർ പുഴാതി , നുഹ്മാൻ പുല്ലൂപ്പി, ഷബീർ പുഴാതി , ഉനൈസ് പുഴാതി , സാദാത് ആറാംപീടിക , നാസർ പള്ളിക്കുന്ന് തുടങ്ങിയവർ വിതരണം ചെയ്തു.
മുഹ്‌സിൻ കെ.വി സ്വാഗതവും മഷൂദ് മാളിയേക്കൽ നന്ദിയും പറഞ്ഞു