കൊളച്ചേരി:-തളിപ്പറമ്പ നിയോജക മണ്ഡലം സമ്പൂർണ്ണ ഡിജിറ്റൽ മീഡിയസാക്ഷരതാ യജ്ഞമായ ഇടം, കൊളച്ചേരി പഞ്ചായത്ത് എടക്കൈ വാർഡ് തല സമിതി രൂപീകരണംവളവിൽ ചേലേരി പ്രഭാത് വായനശാലയിൽ നടന്നു.
തളിപ്പറമ്പ് നിയോജകമണ്ഡലം കൺവീനർ കെ.സി. ഹരികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ആധുനിക സാങ്കേതിക വിദ്വക്കൊപ്പം ജീവിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുന്ന കാലഘട്ടമാണ് മുന്നില്ലെന്ന് ഹരികൃഷ്ണൻ പറഞ്ഞു. ഓരോ ഇടവും വിരൽ തുമ്പിലേക്ക് മാറുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.
വാർഡ് മെമ്പർ പി.വി.വത്സൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് തല കൺവീനർ അനീസ് പാമ്പുരുത്തി പദ്ധതി വിശദീകരിച്ചു.ഡിജിറ്റൽ സാക്ഷരതാ വാർഡ് തല കോ-ഓർഡിനേറ്റർ പി. വിനോദ്, വാർഡ് മെമ്പർമാരായ എം. റാസിന, കെ. അനിൽകുമാർ,പ്രഭാത് വായനശാല പ്രസിഡന്റ്സി.വി.രാജൻ മാസ്റ്റർ,അഴീക്കോടൻ സ്മാരക വായനശാലസെക്രട്ടറി എ.പി.പ്രമോദ്,മാസ്റ്റർ ട്രെയിനിഒ. ശ്രുതി എന്നിവർ പ്രസംഗിച്ചു.