കുറ്റ്യാട്ടൂർ:- ചെമ്മാടത്തെ എൻ ബാലകൃഷ്ണൻ - ഭാർഗവി ദമ്പതികളുടെ മകൻ അർജുൻ, മലപ്പട്ടത്തെ പുഷ്പജൻ - ഉഷ ദമ്പതികളുടെ മകൾ കീർത്തന എന്നിവരുടെ വിവാഹദിനത്തിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി. സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദൻ മാസ്റ്റർ ഏറ്റുവാങ്ങി. ജില്ലാ കമ്മിറ്റിയംഗം കെ ചന്ദ്രൻ, ഏരിയാ സെക്രട്ടറി എൻ അനിൽ കുമാർ എന്നിവർ പങ്കെടുത്തു.