പെരുമ്പുള്ളിക്കരി - അമ്പായത്തൊടി വയലിനു സമീപത്തെ നവീകരിച്ച കുളം നാടിന് സമർപ്പിച്ചു


കുറ്റ്യാട്ടൂർ :- പെരുമ്പുള്ളിക്കരി - അമ്പായത്തൊടി വയലിനു സമീപം നവീകരണം പൂര്‍ത്തീകരിച്ച പൊയോളം കുളം നാടിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഉദ്ഘാടനം നിര്‍വഹിച്ചു. കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി റജി അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എന്‍.പത്മനാഭന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.വി ശ്രീജിനി, കെ.ബാലകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

പഞ്ചായത്ത് മെമ്പര്‍ സത്യഭാമ സ്വാഗതവും പി.പി പ്രസന്നന്‍ നന്ദിയും പറഞ്ഞു.

Previous Post Next Post