കാട്ടാമ്പള്ളിയിൽ ഹൗസ് ബോട്ടിന് തീപ്പിടിച്ചു
കാട്ടാമ്പള്ളിയിൽ ഹൗസ് ബോട്ടിന് തീപ്പിടിച്ചു . ഇന്ന് ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. കാട്ടാമ്പള്ളി പുഴയോരത്ത് നിർത്തിയിട്ടിരുന്ന സ്വകാര്യ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള ഹൗസ് ബോട്ടാണ് കത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മയ്യിൽ എസ്.ഐ.പ്രശോഭും സംഘവും സ്ഥലത്തെത്തി. വിവരമറിഞ്ഞ് ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട് തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.