തളിപ്പറമ്പ് നിയോജകമണ്ഡലം സമ്പൂർണ്ണ ഡിജിറ്റൽ മീഡിയ സാക്ഷരതാ യജ്ഞം ; കൊളച്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം നാളെ


കൊളച്ചേരി :- തളിപ്പറമ്പ് നിയോജകമണ്ഡലം സമ്പൂർണ്ണ ഡിജിറ്റൽ മീഡിയ സാക്ഷരതാ യജ്ഞമായ 'ഇടം' ത്തിന്റെ കൊളച്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം നാളെ മെയ് 14 ഞായറാഴ്ച രാവിലെ 10.30 ന് കരിങ്കൽക്കുഴി വിദ്യാഭിവർദ്ധിനി വായനശാലയിൽ വെച്ച് നടക്കും. വാർഡ് ഡിജിറ്റൽ സാക്ഷരതാ സമിതി ചെയർമാൻ കെ. പി നാരായണന്റെ അധ്യക്ഷതയിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ് നിയോജകമണ്ഡലം സമഗ്ര വിദ്യാഭ്യാസ സമിതി കൺവീനർ കെ.സി ഹരികൃഷ്ണൻ മാസ്റ്റർ പദ്ധതി വിശദീകരണം നടത്തും.

Previous Post Next Post