മയ്യിൽ :- മയ്യിൽ ചൈനീസ് കെൻപോ കാരാട്ടെ & കിക്ക് ബോക്സിങിൽ ബ്ലാക്ക് ബെൽറ്റ് നേടിയവർക്കുള്ള അനുമോദനചടങ്ങും "മദ്യം നമ്മുടെ ശത്രു മയക്കുമരുന്ന് ഒരു ഭീകര ശത്രു " എന്ന വിഷയത്തിൽ ലഹരി വിരുദ്ധ ക്യാമ്പനും സംഘടിപ്പിച്ചു.
മയ്യിൽ ഡോജോവിൽ നടന്ന ചടങ്ങിൽ മയ്യിൽ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ ബിജു വേളം ഉദ്ഘാടനം ചെയ്തു. ചൈനീസ് കെൻപോ കരാട്ടെ ഇൻസ്പെക്ടർ അശോകൻ എം.അധ്യക്ഷത വഹിച്ചു. തുടർന്ന് ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ ക്ലാസ് രാജേഷ്. കെ എക്സൈസ് ഓഫീസർ ഉദ്ഘാടനം ചെയ്തു ബ്ലാക്ക് ബെൽറ്റ് നേടിയ തേജസ് , സുമൈസുദീൻ വൈഭവ്, സാബിത്ത്, തുടങ്ങിയ കുട്ടികളെ ചടങ്ങിൽ അഭിനന്ദിച്ചു.
ജിനേഷ് സെംപയ്, ഹിമാ സെംപയ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
ചടങ്ങിന് അബ്ദുൽ ബാസിത് എ.പി സ്വാഗതവും അനീഷ് കൊയിലേരിയൻ നന്ദിയും പറഞ്ഞു.