പുതിയതെരുവിൽ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മധ്യവയസ്‌കനെ കാണ്മാനില്ല

 


 



പുതിയതെരു:- പുതിയതെരുവിൽ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മധ്യവയസ്‌കനെ കാണ്മാനില്ല. പുതിയതെരു ടൗണിലെ കടയിൽ ജോലി ചെയ്യുന്ന അരോളി സ്വദേശി കെ പത്മനാഭനെയാണ് ഇന്നലെ മുതൽ കാണാതായത്. പതിവു പോലെ ഇന്നലെ വൈകീട്ട് ജോലി കഴിഞ്ഞ് 6 മണിയോടെ സ്കൂട്ടിയിൽ വീട്ടിലേക്ക് മടങ്ങിയതായിരുന്നു. ഇദ്ദേഹത്തിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സംഭവത്തിൽ പരാതി നൽകിയതിനെതുടർന്ന് വളപട്ടണം പൊലീസ് അന്വേഷണം ആരംഭിച്ചു.


● പ്രധാന വിവരങ്ങൾ:

പേര്: പത്മനാഭൻ

വയസ്സ്: 62 

സ്വദേശം: അരോളി

റൂട്ട്: പുതിയതെരു - അരോളി

സ്കൂട്ടി: കളർ - മെറൂൺ, നമ്പർ- KL 13 AM 5922


          ഇദ്ദേഹത്തെ കാണാനിടയായാൽ വളപട്ടണം പൊലീസിനെയോ, താഴെ കാണുന്ന നമ്പറിലോ വിവരമറിയിക്കുക:


+91 96059 94882 (സന്തോഷ്)

Previous Post Next Post