പാടിക്കുന്ന് രക്തസാക്ഷി ദിനം ആചരിച്ചു


പാടിക്കുന്ന് :- മയ്യിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആഭിമുഖ്യത്തിൽ പാടിക്കുന്ന് രക്തസാക്ഷിദിനവും മൊറാഴ സമരനായകൻ അറാക്കലിന്റെ ചരമദിനവും ആചരിച്ചു. 

അറാക്കൽ സ്തൂപത്തിൽ ടി.കെ ഗോവിന്ദൻ പതാകയുയർത്തി. ഏരിയാ സെക്രട്ടറി എൻ.അനിൽ കുമാർ, ടി.പി മനോഹരൻ, കെ.പി കുഞ്ഞികൃഷ്ണൻ, എ.ടി ചന്ദ്രൻ, പി.വി മോഹനൻ എന്നിവർ സംസാരിച്ചു.

വൈകുന്നേരം പാടിക്കുന്ന് രക്തസാക്ഷി സ്തൂപത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.കെ ബിജുവിന്റെ നേതൃത്വത്തിൽ പുഷ്‌പാർച്ചന നടത്തി. കരിങ്കൽകുഴിയിൽ  അനുസ്മരണ സമ്മേളനം  സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.കെ ബിജു ഉദ്‌ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എം. ദാമോദരൻ അധ്യക്ഷനായി. 

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ, സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.പി മുരളി, സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം ടി.കെ ഗോവിന്ദൻ, ജില്ലാ കമ്മിറ്റി അംഗം കെ. സി ഹരികൃഷ്ണൻ, സിപിഐ എം ഏരിയാ സെക്രട്ടറി എൻ.അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ കെ.രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. തുടർന്ന് ബാലസംഘം മയ്യിൽ ഏരിയാ വേനൽതുമ്പി കലാജാഥയും അരങ്ങേറി.


 






Previous Post Next Post