കുറ്റ്യാട്ടൂർ : പഴശ്ശി സെന്റർ നമ്പർ 85 അംഗൻവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. എ എൽ എം എസ് സി ചെയർമാനും, വാർഡ് മെമ്പറുമായ യൂസഫ് പാലക്കൽ പരിപാടിയുടെ അധ്യക്ഷത വഹിച്ചു.
അംഗൻവാടിയിലേക്ക് പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് മധുരവും, കളിക്കോപ്പുകളും നൽകി സ്വീകരിച്ചു. അംഗൻവാടിയിൽ നിന്നും പോകുന്ന മുഴുവൻ കുട്ടികൾക്കും മൊമെന്റോ നൽകി.
ശ്രീവത്സൻ ടി. ഒ, സദാനന്ദൻ വാരക്കണ്ടി, ആശ വർക്കർ ഷീബ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
അംഗൻവാടി വർക്കർ സ്വാഗതവും അംഗൻവാടി ഹെൽപ്പർ നന്ദിയും പറഞ്ഞു.