ശ്രീധരൻ സംഘമിത്ര രചിച്ച ' സഖാവ് അറാക്കൽ' നാടക പുസ്തകം പ്രകാശനം ചെയ്തു


കൊളച്ചേരി :- മോറാഴ സമര നായകൻ സഖാവ് അറാക്കൽ കുഞ്ഞിരാമന്റെ സമര ജീവിതത്തെ ആസ്പദമാക്കി ശ്രീധരൻ സംഘമിത്ര രചിച്ച സഖാവ് അറാക്കൽ നാടകത്തിന്റെ പുസ്തക പ്രകാശനം സിപിഐ (എം) സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ ടി.കെ ഗോവിന്ദൻ മാസ്റ്റർക്ക് നൽകി നിർവ്വഹിച്ചു. എം.ദാമോദരൻ അധ്യക്ഷത വഹിച്ചു.

ടി.കെ ഗോവിന്ദൻ മാസ്റ്റർ, സി.പി മുരളി, എൻ. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. രാജേഷ് കടന്നപ്പള്ളി പുസ്തകം പരിചയപ്പെടുത്തി. ശ്രീധരൻ സംഘമിത്ര മറുപടി പ്രസംഗം നടത്തി.

Previous Post Next Post