ചെക്കിക്കുളം :- മാണിയൂര്‍ കിഴക്കന്‍കാവ് ഭഗവതിക്ഷേത്രത്തില്‍ ശ്രീപോര്‍ക്കലി ഭഗവതിയുടെ തിരുമുടി നിവര്‍ന്നു. ആറ് വലിയ കമുകിൻ തടികളും ആറ് മാണിയൂർ സ്വദേശി എ.വൽസൻ പെരുവണ്ണാനാണ് കോലാധാരി.
മുളകളും ചീന്തിയെടുത്ത് മനോഹരമായി തയാറാക്കിയ തിരുമുടിക്കു 21 കോൽ നീളമുണ്ട്. ഒരാഴ്ചത്തെ വ്രതാനുഷ്ഠാനങ്ങളോടെ നാലോളം തെയ്യം കലാ കാരൻമാർ ഏഴുദിവസത്തോളം ജോലിചെയ്താണ് തിരുമുടിയുടെ പണികള്‍ പൂർത്തീകരിച്ചത്. നാല് വലിയ വണ്ണമേറിയ മുളകൾ കൊണ്ട് താങ്ങി നിരവധി ആളുകളുടെ സഹായത്തോടെയാണ് തിരുമുടി നിവർത്തിയത്.